|
ഐപിഎല്ലിൽ സഞ്ജു സാംസൻ്റെ നായക മികവിൽ രാജസ്ഥാൻ റോയൽസ് തുടരുന്ന അപരാജിത കുതിപ്പിന് തടയിട്ട് ഗുജറാത്ത് ടൈറ്റൻസ്. അഞ്ചാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ രാജസ്ഥാനെ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ ജയം ഗുജറാത്ത് തട്ടിയെടുക്കുകയായിരുന്നു. രാജസ്ഥാൻ ജയിക്കുമെന്ന് കരുതി മത്സരം
അവസാന ഓവറുകളിൽ റഷീദ് ഖാനും തെവാട്ടിയും എത്തി ഗുജറാത്തിന് അനുകൂലമാക്കുകയായിരുന്നു.
സ്‌കോർ: രാജസ്ഥാൻ: 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 197.
ഗുജറാത്ത്: 20 ഓവറിൽ 7ന് 199.
നേരത്തേ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാനെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റൻസിന് 197 റൺസ് വിജയലക്ഷ്യമാണ് രാജസ്ഥാൻ മുന്നോട്ടുവെച്ചത്.
റിയാൻ പരാഗിൻറെയും ക്യാപ്റ്റൻ സഞ്ജു സാസണിൻറെയും അർധസെഞ്ചുറികളുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ക്യാപ്റ്റന്റെ ഗില്ലിന്റെ മികച്ച പ്രകടനമാണ് ടീമിന് കരുത്തായത്. 44 പന്തിൽ 72 റൺസെടുത്താൻ ക്യാപ്റ്റ മടങ്ങിയത്.
അവസാന ഓവറുകളിൽ ഖാനും തെവാട്ടിയും ചേർന്ന് രാജസ്ഥാനെ വെള്ളം കുടിപ്പിച്ചു. തെവാട്ടിയ 11 പന്തുകളിൽ നിന്ന് 22 റൺസെടുത്താണ് മടങ്ങിയത്. റഷീദ് ഖാൻ 11 പന്തുകളിൽ 24 റൺസെടുത്ത് ഔട്ടാകാതെ നിന്നു. രാജസ്ഥാനായി കുൽദീപ് സെൻ നാല് ഓവറിൽ 41 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന റിയാൻ പരാഗ്-സഞ്ജു സാംസൺ കൂട്ടുകെട്ടാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 48 പന്തിൽ 76 റൺസെടുത്ത റിയാൻ പരാഗ് ഒരിക്കൽ കൂടി രാജസ്ഥാൻറെ ടോപ് സ്കോററായപ്പോൾ മൂന്നാമനായി ഇറങ്ങി 38 പന്തിൽ 68 റൺസെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാൻ നാലോവറിൽ 18 റൺസിന് ഒരു വിക്കറ്റെടുത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റൺസാണ് നേടിയത്. ടൂർണമെന്റിൽ മൂന്നാം തവണയാണ് സഞ്ജു അർധ സെഞ്ചറി നേടുന്നത്. മഴ കാരണം10 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്.


