ഇന്ത്യന്‍ തീരദേശ സേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാക് ചാര സംഘടനയ്ക്ക് ചോര്‍ത്തിക്കൊടുത്ത കരാര്‍ തൊഴിലാളിയെ ഗുജറാത്തില്‍ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. (Gujarat’s Deepesh Gohil betrayed India to Pakistan for Rs 200 per day)
|
ഓഖാ തീരത്തെ കരാര്‍ തൊഴിലാളിയായ ദീപേഷ് ഗോഹില്‍ പ്രതിദിനം 200 രൂപ കൂലിക്കാണ് മാതൃരാജ്യത്തെ ഒറ്റിക്കൊടുത്തത്. ഇതിലൂടെ 42,000 രൂപയാണ് ഇയാള്‍ ആകെ നേടിയതെന്നും ഗുജറാത്ത് എടിഎസ് പറയുന്നു.
ALSO READ: മന്ത്രവാദ ചികില്‍സയ്ക്കിടെ പെണ്‍കുട്ടിയെ ബോധംകെടുത്തി ഗര്‍ഭിണിയാക്കിയ 56കാരന് 16 വര്‍ഷം കഠിന തടവ്
ഫേസ്ബുക്ക് വഴിയാണ് പാക് ചാര സംഘടനയിലെ അംഗത്തെ ദീപേഷ് പരിചയപ്പെട്ടത്. സഹിമ എന്നാണ് പരിചയപ്പെടുത്തിയത്. ഫേസ്ബുക്കില്‍ നിന്നും സൗഹൃദം പിന്നീട് വാട്‌സാപ്പിലേക്ക് നീണ്ടു. ഓഖ തീരത്ത് നിര്‍ത്തിയിട്ട കോസ്റ്റ് ഗാര്‍ഡ് ബോട്ടിന്റെ പേരും നമ്പരും ദീപേഷിലൂടെ പാക്ക് ചാര സംഘടനയ്ക്ക് ലഭിച്ചു.
എന്നാല്‍ കോസ്റ്റ്ഗാര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചാര സംഘടനയ്ക്ക് കൈമാറുന്നു എന്ന കാര്യം തീവ്രവാദ വിരുദ്ധസേന മണത്തറിഞ്ഞു. അന്വേഷണത്തിന് പിന്നാലെയാണ് ദീപേഷ് അറസ്റ്റിലായത്. ദീപേഷ് സംവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പാകിസ്താനിലേതാണെന്ന് വ്യക്തമായിട്ടുണ്ട്.
ദീപേഷിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് ദിവസവും 200 രൂപ വീതം എത്തിക്കൊണ്ടിരുന്നത്. വെല്‍ഡിങ് ജോലികള്‍ക്ക് ലഭിക്കുന്ന കൂലിയാണ് ഇത് എന്നായിരുന്നു സുഹൃത്തിനോട് ദീപേഷ് പറഞ്ഞത്.
പാകിസ്താന്‍ നാവികസേനയോ, ഐഎസ്‌ഐയോ ആയിരിക്കാം ദീപേഷിന് പണം നല്‍കി വിവരങ്ങള്‍ ശേഖരിച്ചത് എന്നാണ് തീവ്രവാദ വിരുദ്ധസേനയുടെ വിലയിരുത്തല്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





