22
Oct 2024
Wed
22 Oct 2024 Wed
Gym trainer murdered women

യുപിയിലെ കാണ്‍പൂരില്‍ നാല് മാസം മുമ്പ് നടന്ന കൊലപാതകത്തിന് പ്രചോദനമായത് ദൃശ്യം സിനിമ. (Gym Trainer Who Murdered Businessman’s Wife Was Inspired By ‘Drishyam’)ദൃശ്യം സിനിമയിലെ കഥ പോലെ തന്നെ, ഏക്ത ഗുപ്തയെന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയത് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ബംഗ്ലാവിന് സമീപത്തായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 24ന് ആണ് ഏക്തയെ കാണാതായത്. ജിം പരീശീലകന്‍ വിമല്‍ സോണി പ്രോട്ടീനില്‍ ലഹരി വസ്തുക്കള്‍ ചേര്‍ത്ത് നല്‍കി വശീകരിച്ച് അവളെ തട്ടിക്കൊണ്ട് പോയെന്നാണ് ഭര്‍ത്താവും ബിസിനസുകാരനുമായ രാഹുല്‍ ഗുപ്ത ആരോപിക്കുന്നത്.

അജയ് ദേവ്ഗന്‍ നായകനായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് നിരവധി തവണ കണ്ടതായി വിമല്‍ സോണി പറഞ്ഞു. പ്രമുഖര്‍ താമസിക്കുന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചുമൂടാനുള്ള ആശയം ലഭിച്ചത് സിനിമയില്‍ നിന്നാണ്. ദൃശ്യത്തില്‍ ഒരു പോലീസ് സ്‌റ്റേഷന് അടിയിലാണ് നായകന്‍ മൃതദേഹം കുഴിച്ചുമൂടുന്നത്.

സംഭവ ദിവസം ഏക്ത ജിമ്മിനകത്ത് ചുവന്ന ടീ ഷര്‍ട്ടും ബ്ലാക്ക് പാന്റും ധരിച്ച് നടക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ജിം പരിശീലകനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വിമല്‍ സോണിയുടെ വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തെറ്റി.

ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ കാറില്‍ വച്ച് വഴക്കുണ്ടായിരുന്നു. ഇതിനിടെ വിമല്‍ സോണി ഏക്തയെ ഇടിച്ചു വീഴ്ത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. കാറില്‍ നിന്ന് ഏക്തയുടെ ഹെയല്‍ ക്ലിപ്പും മറ്റ് ചില വസ്തുക്കളും കണ്ടെത്തി.

വിമല്‍ സോണി ജോലി ചെയ്യുന്ന ജിമ്മില്‍ നിന്ന് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ ബംഗ്ലാവിന്റെ ഒരു ഭാഗത്താണ് ജില്ലാ മജിസ്‌ട്രേറ്റും കുടുംബവും താമസിക്കുന്നത്. ഇതിന് സമീപത്ത് തന്നെയായി ഒരു ക്യാമ്പ് ഓഫീസും സെക്യൂരിറ്റി പോസ്റ്റും പ്രവര്‍ത്തിക്കുന്നുണ്ട്.