കൊറിയ: ഛത്തീസ്ഗഢിലെ കൊറിയ ജില്ലയില്‍ ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിച്ച് ഭാര്യയോട് ഭര്‍ത്താവിന്റെ കൊടുംക്രൂരത. ഭയന്നുവിറച്ചു നിന്ന മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൈയും കാലും കെട്ടിയിട്ട് മര്‍ദ്ദിക്കുകയും, മുടി മുറിച്ച് തല മൊട്ടയടിച്ച് മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്ത ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. സംഭവത്തിന്റെ ചില ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം പുറത്തറിഞ്ഞത്.
|
പ്രതിയായ ജിതേന്ദ്ര ഘാസിയയും ഇരയായ താരാ എന്ന യുവതിയും പ്രണയത്തിലായിരുന്നതിനെ തുടര്‍ന്ന് 15 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. എന്നാല്‍ വര്‍ഷങ്ങളായുള്ള കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധിയും ഭര്‍ത്താവിന്റെ പീഡനവും സഹിക്കവയ്യാതെ യുവതി മക്കളെയുമൂട്ടി മാറിത്താമസിക്കുകയായിരുന്നു. മക്കളെ വളര്‍ത്താനായി ഇവര്‍ മറ്റുള്ളവരുടെ വീടുകളില്‍ ഗാര്‍ഹിക ജോലികള്‍ ചെയ്തുവരികയായിരുന്നു.
ജൂണ്‍ 14-ന് ജിതേന്ദ്ര ഇവര്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി. തന്നെ സഹായിച്ച ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും യുവതിയെ വിളിച്ചിറക്കി പരപുരുഷ ബന്ധം ആരോപിച്ച് അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് കയറുപയോഗിച്ച് യുവതിയുടെ കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ‘അയാള്‍ എന്റെ മുടി മുറിച്ചു, തല മൊട്ടയടിച്ചു. മുഖത്ത് എഞ്ചിന്‍ ഓയിലും കരിയും പുരട്ടിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. എന്നെ ജീവനോടെ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി,’ യുവതി പോലീസിനോട് പറഞ്ഞു.
ALSO READ: ടെലഗ്രാമിന് തിരിച്ചടി: നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതി
കൂടാതെ, ഈ ക്രൂരതയില്‍ പങ്കാളികളാകാന്‍ പ്രതി സ്വന്തം മക്കളെയും നിര്‍ബന്ധിച്ചു. അമ്മയെ മാറിമാറി അടിക്കാന്‍ മക്കളോട് ആവശ്യപ്പെട്ട ഇയാള്‍, മക്കളില്‍ ഒരാളെക്കൊണ്ട് നിര്‍ബന്ധിച്ച് അമ്മയ്ക്ക് മൂത്രം കൊടുപ്പിച്ചു. പിന്നീട് പ്രതി തന്നെ നേരിട്ടും യുവതിയെക്കൊണ്ട് മൂത്രം കുടിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
എന്നാല്‍ പ്രചരിക്കുന്ന വീഡിയോയില്‍, ഭാര്യ തന്നെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു പുരുഷനൊപ്പം ജീവിക്കുകയാണെന്നും മുന്‍പ് തന്റെ സഹോദരീഭര്‍ത്താവിനൊപ്പവും അനന്തരവന്റെ കൂടെയും ഒളിച്ചോടിയിട്ടുണ്ടെന്നും പ്രതി ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച യുവതി, ഭര്‍ത്താവ് വര്‍ഷങ്ങളായി തന്റെ സ്വഭാവത്തെ സംശയിക്കാറുണ്ടായിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും പോലീസിനോട് വ്യക്തമാക്കി. നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം താന്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായതാണെന്നും തനിക്ക് നീതി വേണമെന്നും പ്രതിയെ കഠിനമായി ശിക്ഷിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
യുവതിയുടെ ആദ്യ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാല്‍ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ പ്രതിക്കെതിരെ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് കോറിയ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് സുരേഷ ചൗബേ വ്യക്തമാക്കി.
Chhattisgarh Man Tortures Wife In Front Of Children


