22
Sep 2022
Mon
22 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്ജ : റാഫിൾ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് വ്യത്യസ്ത രീതിയിലുള്ള സമ്മാനപദ്ധതികൾ നടപ്പാക്കിയ യു.എ.യിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ ഷാർജയിലെ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മൂന്നാം വാർഷികത്തിൽ ”വിൻ ഹാഫ് എ മില്യൺ ദിർഹംസ്” (അഞ്ചു ലക്ഷം) ക്യാഷ് പ്രൈസ് സമ്മാനം നൽകുന്ന പുതിയ മെഗാ പ്രമോഷൻ പ്രഖ്യാപിച്ചു. ഓരോ നറുക്കെടുപ്പിലൂടെ ഒരു ലക്ഷം ദിർഹമാണ് ക്യാഷ് പ്രൈസായി നൽകുന്നത്. 50,000 ദിർഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിർഹമും, മൂന്നാം സമ്മാനം 20,000 ദിർഹവുമാണ്. 

 

2022 സെപ്തംബർ 26 മുതല് 2023 ജൂലായ് 10 വരെ നീളുന്ന ഈ മെഗാപ്രമോഷന്റെ കാലയളവിലായി 15 ഭാഗ്യശാലികൾക്ക് ആകെ 5 ലക്ഷം ദിര്ഹംസാണ് സമ്മാനമായി നല്കുക. നവംബർ 21ന് ആദ്യ നറുക്കെടുപ്പ് നടക്കും. തുടര്ന്ന് 2023 ജനുവരി 16, മാര്ച്ച് 6, മെയ് 8, ജൂലായ് 10 എന്നീ തീയതികളിലായി മറ്റു നറുക്കെടുപ്പുകളും നടക്കും. സഫാരി ഹൈപ്പർ മാര്ക്കറ്റില് നിന്നും 50 ദിര്ഹംസിന് പര്ച്ചേയ്സ് ചെയ്യുമ്പോള് ലഭിക്കുന്ന ഈ റാഫിള് കൂപ്പണ് വഴി മൈ സഫാരി ആപ്പില് രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരാള്ക്കും ഈ മെഗാസമ്മാനപദ്ധതിയില് പങ്കാളികളാകാവുന്നതാണ്. 

 
2019 സെപ്തംബർ 4ന് തുടക്കം കുറിച്ച  സഫാരിയുടെ  ഈ ജൈത്ര യാത്രയിൽ  വിന് 1കിലോ ഗോള്ഡ്, ‘ഹാഫ് എ മില്യണ്, ടയോട്ട ഫോര്ച്യൂണര്, കൊറോള, നിസ്സാന് സണ്ണി കാർ മുതലായ പ്രമോഷനുകളിലൂടെ യു.എ.ഇയില് നാളിതുവരെ കാണാത്ത സമ്മാനപദ്ധതികളിലൂടെ ജീവിതം തന്നെ മാറ്റി മറിച്ചത് ആയിരങ്ങളായിരുന്നു.. സഫാരി ഹൈപർ മാര്ക്കറ്റിന് അഭൂതപൂര്വമായ ജനപിന്തുണയാണ് ആര്ജിച്ചതെന്നും ജനങ്ങള് അര്പ്പിച്ച വിശ്വാസത്തിലും പിന്തുണയിലും സ്നേഹത്തിലും അങ്ങേയറ്റം കടപ്പാടും നന്ദിയുമുണ്ടെന്നും സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടർ സൈനുല് ആബിദീന് പറഞ്ഞു. 

 

 

365 ദിനവും ഉപഭോക്താക്കള്ക്ക് വ്യത്യസ്ത രീതിയിലുള്ള പ്രൊമോഷനുകളും, ഓഫറുകളും, വിലക്കിഴിവുകളും റാഫിള് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നടപ്പാക്കിയ മറ്റൊരു ഹൈപ്പർമാർക്കറ്റും സഫാരിയെ പോലെ ജിസിസിയില് തന്നെ ഇല്ലെന്ന് ഉറപ്പിച്ച് പറയാനാകുമെന്നും, 200ലധികം രാജ്യങ്ങളില് നിന്നുള്ള ജനങ്ങള്  കഴിയുന്ന യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള വ്യത്യസ്ത രാജ്യങ്ങളില് നിന്നുള്ളവര്ക്ക് കഴിഞ്ഞ പ്രമോഷനുകളിലൂടെ സമ്മാനങ്ങള്  നേടിയെന്നത് സഫാരിയുടെ വിപുലമായ സ്വീകാര്യതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.  ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വളരെ വിലക്കുറവിൽ ജനങ്ങളിലേക്കെത്തിക്കുകയാണ് സഫാരി ചെയ്യുന്നത്. സഫാരി സന്ദർശിക്കുന്ന ഉപഭോക്താവിന് ഒരു പ്രമോഷനിലെങ്കിലും പങ്കാളിയാകാൻ സാധിക്കും എന്ന രൂപത്തിലാണ് സഫാരി ഓഫറുകൾ ഒരുക്കുന്നത്. 

 

3 നിലകളിലായി സംവിധാനിച്ച ഹൈപ്പർമാർക്കറ്റിലെ ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട്ഫുഡ്, റെഡിമെയ്ഡ്, മത്സ്യമാംസാദികള്, ഫര്ണീച്ചര്, ടോയ്സ്, ഇലക്ട്രോണിക്സ്, ഓര്ഗാനിക് വെജിറ്റബിള്സ്, തുടങ്ങിയ എല്ലാ വിഭാഗത്തിലും പെടുന്ന സാധനങ്ങളുടെ മികച്ച ശേഖമാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ പാർക്കിംഗ് സൗകര്യം, ബജറ്റ് ഫ്രണ്ട്ലി ഷോപ്പിങ്, ആകർഷമായ പ്രൊമോഷനുകൾ, മെഗാ റാഫിൾ നറുക്കെടുപ്പുകൾ, കുട്ടികൾക്കായുള്ള കിഡ്സ് പ്ലേ ഏരിയ, ഫുഡ് കോർട്ട്, ഒപ്പം മനസ്സു കുളിർപ്പിക്കുന്ന വിനോദ പരിപാടികൾ എന്നിവയൊക്കെ കൊണ്ട് തന്നെ എല്ലാവരുടെയും മനം കീഴടക്കിയ വീകെൻഡ് ഡെസ്റ്റിനേഷൻ ആയി മാറാൻ ഈ ചുരുങ്ങിയ കാലയളവിൽ സഫാരിക്ക് സാധിച്ചിട്ടുണ്ട്.