ഖത്തര്‍-ഈജ്പിത് മധ്യസ്ഥ സംഘത്തിന്റെ വെടിനിര്‍ത്തല്‍ ആവശ്യം അംഗീകരിക്കുന്നുവെന്ന് ഹമാസ് നേതാവ് ഇസ് മായില്‍ ഹനിയ്യ. സ്ഥിര വെടിനിര്‍ത്തലടക്കമുള്ള മൂന്ന് ഘട്ടങ്ങളായുള്ള വെടിനിര്‍ത്തല്‍ ആവശ്യമാണ് മധ്യസ്ഥ സംഘം മുന്നോട്ട് വച്ചിരുന്നത്. ഒരോ ഘട്ടങ്ങളും 42 ദിവസം നീണ്ടുനില്‍ക്കും.(Hamas says it accepts ceasefire proposal)
|
വെടിനിര്‍ത്തലിന്റെ ആദ്യഘട്ടത്തില്‍ വടക്കന്‍, തെക്കന്‍ ഗസയെ വിഭജിക്കുന്ന നെത് സറിം ഇടനാഴിയില്‍ നിന്ന് ഇസ്രായേല്‍ സേന പിന്‍മാറും. രണ്ടാം ഘട്ടത്തില്‍ സ്ഥിര വെടിനിര്‍ത്തലും ഗസയില്‍ നിന്നുള്ള ഇസ്രായേല്‍ സേനയുടെ പൂര്‍ണ പിന്‍മാറ്റവും ഉള്‍പ്പെടുന്നു. മൂന്നാം ഘട്ടത്തില്‍ ഗസ ഉപരോധം അവസാനിപ്പിക്കും.
യുദ്ധം തുടങ്ങി മാസങ്ങളേറെ പിന്നിട്ടിട്ടും ഹമാസ് ഇസ്രായേലില്‍ നിന്ന് ബന്ദികളാക്കി കൊണ്ടുവന്നവരെ മോചിപ്പിക്കാനോ ഹമാസ് പോരാളികളെ ഇല്ലാതാക്കാനോ ഇസ്രായേലിന് കഴിഞ്ഞിരുന്നില്ല. ഹിസ് ബുല്ലയുടെയും ഹൂതിക്കളുടെയും പിന്തുണയോടെയുള്ള ഹമാസിന്റെ ആക്രമണം ഇസ്രായേലിനു നേരെ തുടരുകയും ബന്ദികളുടെ ബന്ധുക്കള്‍ അടക്കമുള്ള ഇസ്രായേല്‍ പൗരന്മാര്‍ സ്വരാജ്യത്ത് നടത്തുന്ന ഗസാ ആക്രമണത്തിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ത്തുകയും ചെയ്യുന്നതിനിടെയാണ് ഖത്തര്‍-ഈജിപ്ത് മധ്യസ്ഥ നീക്കങ്ങള്‍ക്ക് ഇസ്രായേലും അനുകൂല നിലപാട് സ്വീകരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





