25
Feb 2025
Thu
25 Feb 2025 Thu
Wayanad Harthal

വയനാട്: തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്നും ഹര്‍ത്താല്‍. (Hartal continues in Wayanad today against wild elephant attacks) ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും കാട്ടാന ആക്രമണത്തില്‍ രണ്ട് ജീവനുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് യുഡിഎഫ് ഹര്‍ത്താല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനുഷ്യ ജീവന് വിലയില്ലാതാവുന്ന തരത്തില്‍ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി പ്രതികരിച്ചു.

തിനിടെ വയനാടിൻ്റെ പ്രവേശന കവാടമായ ലക്കിടിയിൽ യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വാഹനം തടഞ്ഞ് പ്രതിഷേധിച്ച ഹർത്താൽ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.

ജില്ലയില്‍ നടക്കുന്ന എല്ലാ തിരുന്നാളുകളെയും ഉത്സവങ്ങളെയും പരീക്ഷകളെയും വിവാഹങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി നേതൃത്വം അറിയിച്ചു.

ഹർത്താലിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ യുഡിഫ് പ്രകടനം നടത്തി. സുൽത്താൻ ബത്തേരിയിൽ മുസ്ലീം യൂത്ത് ലീഗ് വനം വകുപ്പ് മന്ത്രി കെ ശശീന്ദ്രൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

അതേസമയം ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. ഹർത്താൽ നടത്തി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയോട് യോജിക്കാൻ കഴിയില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിന്നിരയായി അടുത്ത് മരണപ്പെട്ട എല്ലാ സംഭവങ്ങളിലും സംഘടനയുടെ അതീവ ദുഃഖം രേഖപ്പെടുത്തുന്നു.

എന്നാൽ അതിന്റെ പേരിൽ വയനാട് ജില്ല സ്തംഭിപ്പിക്കുന്ന സമര രീതികളോട് യോജിക്കാൻ കഴിയില്ല. അർഹമായ നഷ്ടപരിഹാരവും മറ്റു സംവിധാനങ്ങളും ആണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ഒരുക്കിക്കൊടുക്കേണ്ടതെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.