കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ ഡല്‍ഹിയിലേക്ക് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച മാര്‍ച്ച് തടയാന്‍ ബിജെപി ഭരിക്കുന്ന ഹരിയാന. വഴികള്‍ ബ്ലോക്ക് ചെയ്ത് മാര്‍ച്ച് തടയാന്‍ പ്രതിരോധം തീര്‍ത്ത സര്‍ക്കാര്‍ വിലക്ക് ലംഘിക്കുന്ന കര്‍ഷകരെ കസ്റ്റഡിയിലെടുത്ത് പാര്‍പ്പിക്കാന്‍ രണ്ട് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കി മാറ്റി.(haryana blocks roads two stadiums conveted as temporary jails)
|
സിര്‍സയിലെ ചൗധരി ദല്‍ബിര്‍ സിങ് ഇന്‍ഡോര്‍ സ്റ്റേഡിയം, ദാബ് വാലിയിലെ ഗുരു ഗോബിന്ദ് സിങ് സ്റ്റേഡിയം എന്നിവയാണ് ജയിലുകളായി മാറ്റിയത്. കോണ്‍ക്രീറ്റ് ബ്ലോക്കുകളും മുള്‍വേലികളും മുള്ളാണികളുമൊക്കെ റോഡില്‍ നിരത്തിയാണ് കര്‍ഷകരുടെ മാര്‍ച്ച് തടയാന്‍ അധികൃതര്‍ ശ്രമിക്കുന്നത്.
സംയുക്ത കിസാന്‍മോര്‍ച്ചയും മറ്റു കര്‍ഷക സംഘടനകളുമാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. യുപി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രതിഷേധത്തില്‍ അണിചേരുന്നവരിലേറെയും.
ഇന്ത്യ-പാക് അതിര്‍ത്തി പോലെയാണ് കര്‍ഷക സംഘടനകളുടെ മാര്‍ച്ച് തടയാന്‍ ഹരിയാന പ്രതിരോധം തീര്‍ത്തിരിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മന്‍ കുറ്റപ്പെടുത്തി. ഏഴ് ജില്ലകളില്‍ ഫെബ്രുവരി 11 മുതല്‍ 13 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്്എംഎസ് സേവനങ്ങള്‍ ഹരിയാന റദ്ദാക്കുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





