വിദ്വേഷ പ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്
|
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണം നടത്തിയതില്‍ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ശൃംഖലയുടെ ഉടമയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് പി. സരിന് നല്കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി. ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണം നടത്തിയതിന് രാജീവ് ചന്ദ്രശേഖറിനെതിരെ നേരത്തെയും കേസെടുത്തിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യ കേസ്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു. തീവ്രവാദ സംഘടനകളോട് മുഖ്യമന്ത്രി മൃദു സമീപനം പുലര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് അതിന് കൂട്ടുനില്‍ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് രണ്ടാമത്തെ കേസിനാസ്പദം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





