21
Aug 2022
Sat
21 Aug 2022 Sat

സർക്കാർ ആശുപത്രിയിലെ ചികിൽസ തേടിയ വീട്ടമ്മയുടെ തലയിലെ മുറിവ് ഡോക്ടർ കെട്ടിയത് ​ഗർഭനിരോധന ഉറ(നിരോധ്)യുടെ പാക്കറ്റ്കൊണ്ട്. മധ്യപ്രദേശിലെ മോറന ജില്ലാ ആശുപത്രിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പഞ്ഞിക്കൊപ്പം നിരോധിന്റെ പാക്കറ്റ് കൂടി വച്ചാണ് ഡോക്ടർ പൊതിഞ്ഞുകെട്ടിയത്. തലയിലേറ്റ മുറിവിന് ചികിൽസ നേടിയതായിരുന്നു ഇവർ. മുറിവിൽ നിന്ന് രക്തം വരുന്നത് തടയാനായാണ് ഡോക്ടർ താൽക്കാലികമായി പഞ്ഞിയും നിരോധിന്റെ പാക്കറ്റും ഉപയോ​ഗിച്ച് മുറിവുകെട്ടിയത്. 

 

പ്രാഥമികാരോ​ഗ്യകേന്ദ്രത്തിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തെത്തിയ സ്ത്രീയെ ഡോക്ടറായ ധർമേന്ദ്ര രാജ്പുത് ആണ് ചികിൽസിച്ചത്. വാർഡ് ബോയിയോട് മുറിവുകെട്ടുന്നതിൽ വയ്ക്കാൻ കട്ടിയുള്ള എന്തെങ്കിലും നൽകാൻ ഡോക്ടർ നിർദേശിച്ചതോടെ വാർഡ് ബോയ് ​ഗർഭനിരോധന ഉറയുടെ പാക്കറ്റ് എടുത്തുനൽകുകയായിരുന്നു. അതേസമയം രോ​ഗിയുടെ തലയിൽ ​ഗർഭനിരോധന ഉറയുടെ പാക്കറ്റ് വച്ച് കെട്ടിയ ഡോക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.