21
Jan 2026
Tue
21 Jan 2026 Tue
Health inspector committed suicide by jumping in front of train

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തിരുവനന്തപുരം ചിറയിന്‍കീഴാണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശി പ്രവീണ്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന പ്രവീണ്‍ ട്രെയിന്‍ വന്നപ്പോള്‍ ഇതിനു മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരത്തേക്ക് പോയ കോര്‍ബ എക്സ്പ്രസിന് മുന്നില്‍ ചാടിയാണ് പ്രവീണ്‍ ജീവനൊടുക്കിയത്. കൊല്ലത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്തുവരികയായിരുന്നു പ്രവീണ്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കും. ആത്മഹത്യാകാരണം വ്യക്തമല്ല.

ALSO READ: ദീപകിന്റെ ആത്മഹത്യ: ബസില്‍ നിന്ന് വീഡിയോ ചിത്രീകരിച്ചു പുറത്തുവിട്ട യുവതി ഒളിവില്‍