Palakkad Ottappalam couple murder പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതിമാരെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീര്‍ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. വളര്‍ത്തുമകള്‍ സുല്‍ഫിയത്തിന്റെ നാലുവയസ്സായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
|
രാത്രി പന്ത്രണ്ടോടെയാണ് ദാരുണസംഭവം നടന്നത്.
കുട്ടിയുമായി ഒരു യുവതി ഓടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ദമ്പതികളുടെ പേരക്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
സുല്‍ഫിയത്തിന്റെ ഭര്‍ത്താവായ മുഹമ്മദ് റാഫിയെ കൈഞരമ്പ് മുറിച്ച നിലയില്‍ സംഭവസ്ഥലത്ത് കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നാടിനെ നടുക്കിയ ഈ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





