തിരുവനനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തെ വെല്ലുന്ന രീതിയില്‍ വേനല്‍ മഴ. രണ്ട് മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. മഴ തിമര്‍ത്തു പെയ്യുന്ന പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് റെഡ് അലര്‍ട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. (Heavy rain continues in Kerala; Red alert in two districts )
|
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വേനല്‍ മഴ പൊതുവേ കുറവായിരുന്ന കാസര്‍കോഡ് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളിലും ശക്തമായിട്ടുണ്ട്.
കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. അടുത്ത മണിക്കൂറുകളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.





