|
കോഴിക്കോട്: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്നലെ മഴക്കെടുതിയില്‍ ആകെ എട്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. കണ്ണൂര്‍ -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ പാല്‍ച്ചുരം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിലാണ് കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സപ്പെട്ടത്. ഒന്നാം വളവിന് താഴ്ഭാഗത്തായാണ് മണ്ണിടിഞ്ഞത്. മണ്ണും കല്ലും മരവുമുള്‍പ്പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





