23
May 2025
Sun
23 May 2025 Sun
HEAVY RAIN IN DELHI

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചു. നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട്. (Heavy rains in Delhi; Flight services disrupted) മോത്തി ബാഗ്, മിന്റോറോഡ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 തുടങ്ങിയ സ്ഥലങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും കനത്ത മഴ ബാധിച്ചിട്ടുണ്ട്. നൂറോളം വിമാന സര്‍വീസുകളെയാണ് കനത്ത മഴ ബാധിച്ചു.

25 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ചില വിമാനങ്ങള്‍ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ വിമാനക്കമ്പനികള്‍ നല്‍കുന്ന അറിയിപ്പുകള്‍ പരിശോധിക്കണം.

ALSO READ: Kerala Rain Alert: കേരളത്തിൽ തോരാ മഴ, അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്, ബാക്കി ജില്ലകളിൽ ഓറഞ്ച്

നിലവില്‍ ചില സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിന്റോ റോഡിലെ വെള്ളക്കെട്ടില്‍ ഒരു കാര്‍ മുങ്ങിപ്പോയി. കഴിഞ്ഞ ദിവസം തന്നെ ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ആവശ്യമായ മുന്‍കരുതലെടുക്കാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലുള്ളത് കൊണ്ട് തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ജലാശയങ്ങളിലിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം ഹരിയാനയിലെ ത്സജ്ജാറിലെ നിലവധി ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക