വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നു. (Let’s stay with Wayanad; Help can be given to the Chief Minister’s Relief Fund ) ഇതിലൂടെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
|
അക്കൗണ്ട് വിവരങ്ങള്‍
AC Details
A/c Number: 39251566695
A/c Name : Chief Minister’s Distress Relief Fund Account No. 02
Branch : City Branch, Thiruvananthapuram
IFSC : SBIN0070028 | SWIFT CODE: SBININBBT08
Account Type: Savings | PAN : AAAGD0584M
വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ നാം ഒരുമിച്ചിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.
ALSO READ:Chooralmala landslide | മരണം 119, തിരിച്ചറിഞ്ഞത് 34 പേരെ മാത്രം
പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രാത്രി രക്ഷാദൗത്യം പ്രയാസകരമായിരിക്കും. അതിനാല്‍ രാത്രി ദൗത്യം തുടരാന്‍ സാധ്യതയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


