05
Nov 2024
Thu
05 Nov 2024 Thu
Hemant Soren took oath as Jharkhand CM

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗംഗാവര്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

81 അംഗ നിയമസഭയില്‍ 56 സീറ്റുകള്‍ നേടിയാണ് ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേറുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 24 സീറ്റുകളിലൊതുങ്ങി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചശേഷമാവും മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എന്‍സിപി നേതാവ് ശരദ് പവാര്‍, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു, അരവിന്ദ് കേജരിവാള്‍, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി, തേജസ്വി യാദവ് തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക