വടക്കന്‍ ഇസ്രായേല്‍ നഗരമായ ബിനയ്ക്കു നേരെ ഹിസ്ബുല്ലയുടെ റോക്കറ്റ് വര്‍ഷം. അമ്പതോളം റോക്കറ്റുകളാണ് ബിനയില്‍ പതിച്ചത്. ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 27കാരിയുടെ നില ഗുരുതരമാണ്. ഒരുവയസ്സുകാരിയും 35കാരനുമാണ് പരിക്കേറ്റ മറ്റുരണ്ടുപേര്‍.
|
കെര്‍മീല്‍ സെറ്റില്‍മെന്റിലെ പാരാട്രൂപ്പ് ബ്രിഗേഡ് പരിശീലന താവളത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. അതേസമയം ഡ്രോണാക്രമണവും വടക്കന്‍ നഗരമായ മാല്‍കിയയ്ക്കു നേരയുണ്ടായതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഡ്രോണ്‍ മാര്‍ഗമധ്യേ തകര്‍ത്തതായും സൈന്യം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





