30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
high court allows time to submit proof against Vedan

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ(ഹിരണ്‍ദാസ് മുരളി) അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി ഹൈക്കോടതി. തിങ്കളാഴ്ചയ്ക്കുള്ളില്‍ വേടനെതിരായ തെളിവുകള്‍ ഹാജരാക്കാനും പരാതിക്കാരിയോട് കോടതി നിര്‍ദേശിച്ചു. വിവാഹ വാഗ്ദാനം നല്‍കി എന്നത് മാത്രം ക്രിമിനല്‍ കുറ്റത്തിന് കാരണമായി കണക്കാക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവുകള്‍ ഹാജരാക്കാന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതി മുന്‍കൂര്‍ ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കേസ് നീട്ടികൊണ്ടുപോകാന്‍ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമപരമായ വസ്തുതകള്‍ മാത്രമാണ് കോടതിക്ക് പരിശോധിക്കാന്‍ സാധിക്കുക. പെണ്‍കുട്ടിയുടെ വിഷാദ രോഗം എപ്പോള്‍ തുടങ്ങി എന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന് കോടതി പറഞ്ഞു. സ്‌നേഹ ബന്ധത്തിലെ തകര്‍ച്ച മാത്രം വിഷാദ രോഗത്തിന് കാരണമായി കണക്കാക്കാന്‍ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു.

പരാതിക്കാരിയുടെ അഭിഭാഷകയെ ഹൈക്കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. വേടനെതിരെ നിരവധി പേരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉണ്ടെന്ന് അഭിഭാഷക വാദിച്ചു. എന്നാല്‍ ഫേസ്ബുക്കിലെ പോസ്റ്റുകള്‍ മാത്രം പറയരുത് എന്നും പരാതിക്കാരിയുടെ മൊഴി കോടതിക്ക് മുമ്പിലുണ്ടെന്നും കോടതി പറഞ്ഞു. മൂന്നാമത് ഒരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റുകള്‍ കോടതിയില്‍ പറയേണ്ടതില്ല എന്നും കോടതി അഭിഭാഷകയോട് പറഞ്ഞു.

ALSO READ: <ബന്ധത്തിലിരിക്കവെയുള്ള ശാരീരികബന്ധം ബലാല്‍സംഗമല്ലെന്ന് പരാതിക്കാരിയോട് ഹൈക്കോടതി; റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വാദം നാളെയും തുടരും

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement