ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) വിഭാഗം എന്‍.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള മുഖ്യ/സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷനായി 2024 ജൂലൈ 22 മുതല്‍ 24 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.
|
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നതിനായി ലോഗിന്‍ വിദ്യാര്‍ഥികള്‍ www.vhseportal.kerala.gov.in എന്ന അഡ്മിഷന്‍ വെബ് സൈറ്റില്‍ Candidate Login നിര്‍മിച്ച ശേഷം ലോഗിന്‍ ചെയ്ത് അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കാവുന്നതാണ്. മുഖ്യ/ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിച്ച കുട്ടികള്‍ സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനായി കാന്‍ഡിഡേറ്റ് ലോഗിനിലെ ‘APPLICATION’ എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. അപേക്ഷകളുടെ പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും, അഡ്മിഷന്‍ സമയത്ത് സ്‌കൂളില്‍ ഹാജരാക്കേണ്ടതുമാണ്.
ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് അഡ്മിഷന് ശേഷം ഓരോ സ്‌കൂളിലും ലഭ്യമായ ഒഴിവുകള്‍ ജൂലൈ 23 നു രാവിലെ 10 നു ശേഷം അഡ്മിഷന്‍ വെബ് സൈറ്റിലെ School/Course Vacancy എന്ന ലിങ്കില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഒഴിവുകള്‍ പരിഗണിക്കാതെ കുട്ടികള്‍ക്ക് ഓപ്ഷനുകള്‍ നല്കാവുന്നതും പിന്നീടുണ്ടാകുന്ന ഒഴിവുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും കുട്ടികളെ പരിഗണിക്കുന്നതുമാണ്.
Higher Secondary Spot Admission: Can be submitted from tomorrow


