|
തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നിര്‍മിച്ച് വിപണിയിലിറക്കുന്ന ‘ഹില്ലി അക്വ’ കുപ്പിവെള്ളം ഇനി സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും. വില്‍പ്പനയ്ക്ക് അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ജനറല്‍ മാനേജറുടെ അഭ്യര്‍ഥനപ്രകാരമാണ് സര്‍ക്കാര്‍ നടപടി.
ഫാക്ടറി ഔട്ട്ലെറ്റുകള്‍, റേഷന്‍ കടകള്‍, കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോറുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, ത്രിവേണി, ജയില്‍ ഔട്‌ലെറ്റുകള്‍ ഉള്‍പ്പെടെ തെരഞ്ഞെടുത്ത കൗണ്ടറുകളില്‍ നിന്ന് 10 രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം ലഭിക്കും. അര ലിറ്റര്‍ കുപ്പിവെള്ളവും രണ്ടു ലിറ്റര്‍ കുപ്പിവെള്ളവും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. മലങ്കര, അരുവിക്കര ഡാമുകളിലെ വെള്ളമുപയോഗിച്ച് തൊടുപുഴയിലും തിരുവനന്തപുരത്തുമാണ് ഹില്ലി അക്വയുടെ നിര്‍മാണം.
Hilly Aqua’ bottled water, manufactured and marketed by the Kerala Irrigation Infrastructure Development Corporation, a public sector undertaking under the Water Resources Department, is now available at Supplyco outlets.


