28
Apr 2023
Thu
28 Apr 2023 Thu

കൊച്ചി: വിവാദ പ്രസംഗങ്ങൾക്ക് പേര് കേട്ട ഹിന്ദുമത പ്രഭാഷകൻ ഡോ. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന്് രാത്രി ഒൻപത് മണിയോടെയായിരുന്നു മരണം. 68 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
25 വർഷം സിഎസ്‌ഐആറിൽ സയന്റിസ്റ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനാണ്.
യൂടൂബ് വഴി ഇദ്ദേഹം നടത്തിവന്നിരുന്ന പ്രഭാഷണങ്ങളിൽ ചിലത് വിവാദമാവുകയും അതിന്റെ പേരിൽ നിയമനടപടി നേരിടേണ്ടിവരികയും ചെയ്തിരുന്നു. മലപ്പുറത്തെയും മുസ്ലിംകളെയും അവഹേളിച്ചതിനും പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിനും ഇദ്ദേഹത്തിനെതിരേ ഒന്നിലധികം കേസുകളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>