25
Jan 2025
Fri
25 Jan 2025 Fri
HMPV spreading in Asian countries which started from China

ചൈനയില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ഭയാനകാം വിധം ഉയരുന്നതിനിടെ നിരവധി ഏഷ്യന്‍ രാജ്യങ്ങളിലും ഈ രോഗത്തിനു കാരണമാവുന്ന ഹ്യൂമന്‍ മെറ്റ്‌ന്യൂമോവൈറസ്(എച്ച്എംപിവി)പടര്‍ന്നുപിടിക്കുന്നു. വടക്കന്‍ ചൈനയിലാണ് എച്ച്എംപിവി കൂടുതലായി ബാധിക്കപ്പെട്ടിരിക്കുന്നതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് പ്രതികരിച്ചു. എല്ലാ പ്രായക്കാരിലും രോഗം പിടിപെടുന്നുണ്ടെന്നും എന്നാല്‍ കുട്ടികളിലാണ് ഇതു കൂടുതലായുള്ളതെന്നും ചൈനീസ് രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു പതിറ്റാണ്ടായി എച്ച്എംപിവി തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനെതിരേ ഇതുവരെ വാക്‌സിനൊന്നും വികസിപ്പിച്ചിട്ടില്ലെന്നതാണ് രോഗത്തിന്റെ വ്യാപനം ആശങ്ക പരത്തുന്നത്. കൈകള്‍ കഴുകാനും മാസ്‌ക് ധരിക്കാനും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കാനുമാണ് വൈറസ് ബാധയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പൊജുജനങ്ങള്‍ക്ക് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം.

ഹോങ്കോങ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ വൈറസ് വ്യാപിച്ചിരിക്കുന്നത്. ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, പനി, തൊണ്ട വേദന, ശ്വാസം മുട്ടല്‍ അടക്കമുള്ളവയാണ് എച്ച്എംപിവി വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ആസ്ത്്മ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് എച്ച്എംപിവി ബാധിച്ചാല്‍ രോഗം വഷളാവുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കോവിഡ് മഹാമാരിക്കു ശേഷം മറ്റൊരു വൈറസ് കൂടി പടര്‍ന്നുപിടിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്.