30
Jul 2026
Thu
30 Jul 2026 Thu
wayanad heavy rain

കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ നാലു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 31ന് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, കാസര്‍കോട്, ആലപ്പുഴ ജില്ലകളിലാണ് അവധി. കോഴിക്കോട് ജില്ലയില്‍ വടകര, താമരശ്ശേരി താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കും ഈ അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും ഈ അവധി ബാധകമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ഭര്‍തൃ വീട്ടുകാരുടെ പീഡനം താങ്ങാനാവാതെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക