30
Jul 2026
Thu
30 Jul 2026 Thu
government school teacher committed suicide over dowry harassment

ഭര്‍തൃ വീട്ടുകാരുടെ പീഡനം താങ്ങാനാവാതെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ഡെറാഡൂണിലാണ് സംഭവം. സൃഷ്ടി കന്ധാരിയെന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു സൃഷ്ടി കന്ധാരിയും സര്‍ക്കാര്‍ ജീവനക്കാരനായ സൗരഭ് രതൂരിയും തമ്മില്‍ വിവാഹിതരായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ മകളെ ക്രൂരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി സൃഷ്ടി കന്ധാരിയുടെ മാതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ആറുമാസമായി താന്‍ സഹിക്കുകയാണെന്നും ഇനിയും തനിക്കിത് താങ്ങാനാവുകയില്ലെന്നും വീഡിയോ സന്ദേശത്തില്‍ പറഞ്ഞ സൃഷ്ടി കന്ധാരി ഭര്‍തൃമാതാപിതാക്കളുടെ മനോഗതി ഒരിക്കലും മാറില്ലെന്നും വിവാഹശേഷം അവര്‍ തന്നെ കുറ്റപ്പെടുത്തുകയും ശപിക്കുകയുമാണെന്നും യുവതി വ്യക്തമാക്കി. കരഞ്ഞുകൊണ്ടായിരുന്നു യുവതിയുടെ വീഡിയോ. ഇതിനു ശേഷം യുവതി തൂങ്ങിമരിക്കുകയുമാണുണ്ടായത്. ബുധനാഴ്ചയായിരുന്നു സൃഷ്ടി ആത്മഹത്യ ചെയ്തത്.

യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് യുവതിയുടെ ഭര്‍ത്താവായ സൗരഭ്, ഇയാളുടെ അമ്മ പര്‍വീണ, സഹോദര ചാരു എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ALSO READ: മകളുടെ ഭാവിവരന്റെ കുടുംബത്തോട് 40 ലക്ഷം രൂപ ആവശ്യപ്പെട്ട ശേഷം മകളെ കോളജിൽ കയറി കുത്തിവീഴ്ത്തി പിതാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക