പാലക്കാട് മണ്ണാര്‍ക്കാട് ഹോമിയോ ഡോക്ടറായ യുവതി വീട്ടില്‍ മരിച്ച നിലയില്‍. പള്ളിക്കുന്ന് ചേരിങ്ങല്‍ വീട്ടില്‍ റംലത്ത്(39)ആണ് മരിച്ചത്. മരണം പേവിഷ ബാധ മൂലമാണെന്ന് സംശയം. രണ്ടുമാസം മുമ്പ് റംലത്തിന് വളര്‍ത്തുനായയില്‍നിന്ന് കടിയേറ്റിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഇത്തരമൊരു സംശയത്തിനു കാരണം.
|
ശാരീരിക അവശതയെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് ഇവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇതിനു ശേഷം അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്കും ഇവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്യുകയായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്നുള്ള ചികിത്സാസംബന്ധമായ റിപോര്‍ട്ട് ലഭിച്ചാലേ പേവിഷബാധയേറ്റാണോ മരണമെന്ന കാര്യത്തില്‍ വ്യക്തത വരൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





