26
Jan 2025
Thu
26 Jan 2025 Thu
court postponed bail plea of Bobby Chemmannur

കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ ആരോപണം നിഷേധിച്ച് ബോബി ചെമ്മണ്ണൂര്‍. (Honey rose case Boby chemmanur arrest updates) അറസ്റ്റിലായ വ്യവസായി ബോബിയെ ഇന്നു മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ബോബി ആവര്‍ത്തിക്കുന്നത്. പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ല. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും കുന്തീ ദേവി എന്നതുള്‍പ്പെടെയുള്ളവ അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും ബോബി പൊലീസിനോടു പറഞ്ഞു.

ALSO READ: ഹണി റോസ് നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ.. അവരെ കണ്ടാല്‍ വേറൊരാളെയാണ് ഓര്‍മവരിക: സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി ബോബി ചെമ്മണൂരിന്റെ കമന്റ് | Video

ഇന്നലെ രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള ‘ബോചെ ആയിരമേക്കര്‍’ എസ്റ്റേറ്റില്‍നിന്നു പുറത്തേക്കു വരുമ്പോള്‍ വാഹനം വളഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ബോബിയെ കസ്റ്റിഡിയിലെടുത്തത്.

പൊലീസ് വാഹനത്തിലെ ഒരു പകല്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ സമയം 7.30 കഴിഞ്ഞു. രണ്ടു മണിക്കൂറിലേറെ ചോദ്യംചെയ്തതിന് ശേഷം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. രാത്രി മുഴുവന്‍ ബോച്ചെ സ്‌റ്റേഷനിലാണ് കഴിഞ്ഞത്.