07
Aug 2023
Wed
07 Aug 2023 Wed

കോഴിക്കോട്ട് പ്രതിശ്രുത വധൂവരന്മാരുടെ ലോഡ്ജിലെ ലൈംഗിക ദൃശ്യം പകര്‍ത്തി ഭീഷണി; ജീവനക്കാരന്‍ അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: നഗരത്തിലെ ഹോട്ടലിനുള്ളിലെ പ്രതിശ്രുത വധൂവരന്‍മാരുടെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ചേലേമ്പ്ര മക്കാടംപള്ളി അബ്ദുല്‍മുനീറിനെ(35)യാണ് തിരൂര്‍ പോലീസ് പിടികൂടിയത്. കോഴിക്കോട്ടെ ലോഡ്ജില്‍ മാസങ്ങള്‍ക്ക് മുമ്പാണ് തിരൂര്‍ സ്വദേശിയായ യുവാവും പ്രതിശ്രുത വധുവും താമസിച്ചത്.

ഹോട്ടലിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു പ്രതി മുനീര്‍. ദമ്പതികള്‍ ഹോട്ടല്‍ വെക്കേറ്റ് ചെയ്ത് പോയതോടെ യുവാവിനെ വിളിച്ച മുനീര്‍, ഇരുവരുടെയും സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് ഫോണിലൂടെ അറിയിച്ചു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുംചെയ്തു. പകര്‍ത്തിയ വീഡിയോദൃശ്യം സ്‌ക്രീന്‍ഷോട്ടെടുത്ത് യുവാവിന്റെ നമ്പറില്‍ അയച്ചുകൊടുത്ത് വിശ്വസിപ്പിക്കുകയും ചെയ്തു. കൊതുകിനെ അകറ്റാനുള്ള ഉപകരണത്തിലാണ് ഇയാള്‍ ക്യാമറ സ്ഥാപിച്ചിരുന്നത്.

ഇത് പ്രചരിപ്പിക്കാതിരിക്കാന്‍ 1,45,000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇതോടെ യുവാവ് തിരൂര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസിന്റെ നിര്‍ദേശപ്രകാരം യുവാവ് 2000 രൂപ ഫോണിലൂടെ കൈമാറി. ബാക്കി പണം കൈയിലില്ലെന്നും പകരം സ്വര്‍ണാഭരണം തരാമെന്നും വിശ്വസിപ്പിച്ചു. ഇതനുസരിച്ച് മുക്കുപണ്ടവുമായി പോലീസുമൊത്ത് മുനീറിനെ കാണാന്‍ കോഴിക്കോട്ടെത്തി. സ്വര്‍ണം വാങ്ങാനെത്തിയ മുനീറിനെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പും ഒളിക്യാമറയും പോലീസ് കണ്ടെടുത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക