03
Jan 2025
Sat
03 Jan 2025 Sat
Elderly deaf and blind woman burns to death

കോട്ടയം: വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക മരിച്ചു.(House fire; Elderly deaf and blind woman burns to death)  ഇടയാഴം കൊല്ലന്താനം മേരി (75) ആണ് വെന്തു മരിച്ചത്. മൂകയും ബധിരയുമായ മേരി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ എത്തുന്നത്. തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല.

തുടര്‍ന്ന് വൈക്കം പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്. കത്തി കരിഞ്ഞ നിലയിലാണ് മേരിയുടെ മൃതദേഹം കിട്ടിയത്. അടുപ്പില്‍ നിന്നും തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക