09
Sep 2023
Tue
09 Sep 2023 Tue

കാസർകോട് തൃക്കരിപ്പൂരിൽ ​ഗൃഹനാഥനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കെകൊവ്വലിൽ എം വി ബാലകൃഷ്ണൻ(54)ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായ ബാലകൃഷ്ണൻ തിങ്കളാഴ്ച രാത്രി 11ഓടെ സു​ഹൃത്തിനെ ഫോണിൽ വിളിച്ച് തലയ്ക്കടിയേറ്റ വിവരം പറഞ്ഞിരുന്നു. ചന്തേര പൊലീസ് ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുറിയിലും പരിസരത്തും രക്തം ഒഴുകികിടപ്പുണ്ടായിരുന്നു. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വസന്തയാണ് ഭാര്യ. അശ്വതി, അമൃത എന്നിവർ മക്കളാണ്. ആക്രമണത്തിന് പിന്നിൽ ബന്ധുവാണെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക