04
Nov 2024
Tue
04 Nov 2024 Tue
house wife electrocuted while plucking coconut

കൊല്ലം പത്തനാപുരത്ത് തേങ്ങയിടുന്നതിനിടെ ഇരുമ്പു തോട്ടി വൈദ്യുതിലൈനിൽ തട്ടി വീട്ടമ്മ ഷോക്കേറ്റു മരിച്ചു. പത്തനാപുരം കുണ്ടയം സ്വദേശി ലത്തീഫാ ബീവി(55)യാണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാൻ ‌ശ്രമിക്കുന്നതിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈദ്യുത കമ്പിയോട് ചേർന്നാണ് തെങ്ങ് നിന്നിരുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക