26
Apr 2025
Fri
26 Apr 2025 Fri
Housewife dies after being electrocuted by grinder

ഗ്രൈന്‍ഡറില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കരയില്‍ കല്ലിക്കല്‍ കെ ജി കൃഷ്ണദാസിന്റെ ഭാര്യ ശുഭബായി(50)ആണ് മരിച്ചത്. വ്യാഴം രാത്രിയാണ് സംഭവം.
പുറത്തുപോയ കൃഷ്ണദാസ് തിരികെ വന്നപ്പോഴാണ് ശുഭബായിയെ അനക്കമറ്റ നിലയില്‍ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>