18
Mar 2024
Thu
18 Mar 2024 Thu

സൻആ: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കടലിൽ ഹൂതികളുടെ പ്രത്യാക്രമണം തുടരുന്നു. ഇസ്രായേലുമായി ബന്ധമുണ്ടെന്ന് കരുതുന്ന കപ്പലിന് നേർക്ക് നടത്തിയ ആക്രമണത്തിൽ മൂന്ന് പേര് മരിച്ചു. മൂന്ന് പേരും കപ്പൽ ജീവനക്കാർ ആണ്.
ഏദന്‍ കടലിടുക്കില്‍ വച്ചാണ് ബാര്‍ബഡോസ് പതാകയുള്ള ചരക്കു കപ്പലിനു നേര്‍ക്ക് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ മരിക്കുന്ന ഇതാദ്യമാണ്.

ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് കപ്പലിനു നേരെയാണ് ആക്രമണം. ബാര്‍ബഡോസിനായാണ് സര്‍വീസ് നടത്തുന്നത്. ആക്രമണത്തില്‍ കപ്പലിനു തീപിടിച്ചു പൂര്‍ണമായി കത്തി നശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്ഷാ പ്രവർത്തനത്തിനായി ഇന്ത്യന്‍ നാവിക സേനയും രംഗത്തുണ്ട്.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തില്‍ പലസ്തീനു പിന്തുണ പ്രഖ്യാപിച്ചാണ് തങ്ങളുടെ ആക്രമണമെന്നു ഹൂതി വിമതര്‍ പ്രതികരിച്ചു.

കപ്പലില്‍ ഇന്ത്യന്‍ ജീവനക്കാരനുമുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്. നാല് വിയറ്റ്‌നാം പൗരന്‍മാരും 15 ഫിലിപ്പിനോ പൗരന്‍മാരുമടക്കം 20 ജീവനക്കാരാണ് കപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ നാല് പേരുടേയും നില ഗുരുതരമാണ്.

സംഭവത്തിൽ ലോകരാജ്യങ്ങൾ പ്രതികരിചിട്ടില്ല.

Houthi attack in Eden sea 3 killed