02
Oct 2024
Wed
02 Oct 2024 Wed
Houthis claim successful rocket attacks against Israel

ഇസ്രായേലിനു നേരെ റോക്കറ്റുകള്‍ വിജയകരമായി വിക്ഷേപിച്ചതായി യമനിലെ ഹൂത്തിസേന. റോക്കറ്റുകള്‍ ലക്ഷ്യസ്ഥാനം ഭേദിച്ചതായി ഹൂത്തി സേനാ വക്താവ് യഹ്യ സാരി പ്രസ്താവനയില്‍ അറിയിച്ചു. ഫലസ്തീന്‍, ലബനീസ് ജനങ്ങള്‍ക്കുള്ള പിന്തുണയായാണ് ആക്രമണം നടത്തിയതെന്നും ഹൂത്തി സേന വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസയ്ക്കും ലബനാനുമെതിരായ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കുന്നതുവരെയും ഗസയ്‌ക്കെതിരായ ഉപരോധം ഇല്ലാതാക്കുന്നതുവരെയും ഇസ്രായേലി ശത്രുക്കള്‍ക്കെതിരായ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും യഹ്യ പറഞ്ഞു. ഇസ്രായേലിനെതിരേ ഇറാന്‍ നടത്തിയ മിസൈലാക്രമണങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

അതിനിടെ ഇസ്രായേല്‍ ഗസയ്‌ക്കെതിരായ ആക്രമണം തുടരുകയാണ്. 24 മണിക്കൂനിടെ 80 പേര്‍ ആണ് ഗസയിലും പരിസരപ്രദേശങ്ങളിലുമായി കൊല്ലപ്പെട്ടത്. ദക്ഷിണ ഖാന്‍ യൂനിസില്‍ 30 പേരും വടക്കന്‍ ഗസാ സിറ്റിയില്‍ 25 പേരും സെന്‍ട്രല്‍ ഗസയില്‍ 25 പേരുമാണ് കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസില്‍ ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക