26
Mar 2024
Sun
26 Mar 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: കോട്ടയത്ത് ഏറ്റുമാനൂരിനടുത്ത് നൂറ്റിയൊന്ന് കവലയില്‍ കാര്‍ ഷോറൂമില്‍ വന്‍ അഗ്നിബാധ. ആറു കാറുകള്‍ കത്തിനശിച്ചു. മഹീന്ദ്ര കാര്‍ ഷോറൂമിലാണ് ഇന്നലെ രാത്രി പത്തു മണിയോടെ തീപിടിത്തമുണ്ടായത്. ജീവനക്കാരൊന്നും ഉണ്ടാകാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മഹീന്ദ്ര കാര്‍ ഷോറൂമിനോടു ചേര്‍ന്നുള്ള വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്.

വാഹനങ്ങളില്‍ നിന്നും തീ ഉയരുന്നതു കണ്ടാണ് നാട്ടുകാര്‍ സ്ഥലത്തേക്കെത്തിയത്. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, കോഴിക്കോട് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. സൗത്ത് കൊടുവള്ളിയിലാണ് അപകടം സംഭവിച്ചത്. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. പുലര്‍ച്ചെ 4.45നാണ് അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.ബൈക്ക് ഇലക്ട്രിക പോസ്റ്റിലിടിച്ച ആഘാതത്തില്‍ തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ തടസമായത്. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാനായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.