07
Dec 2023
Mon
07 Dec 2023 Mon

വയനാട് വാകേരിയിൽ യുവാവിനെ കൊന്നു തിന്ന കടുവ കെണിയിൽ വീണു. കൂടല്ലൂർ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. കടുവയെ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പ് ജനങ്ങളെ അറിയിച്ചു. അഞ്ച് കൂടുകളും 35 ക്യാമറകളുമാണ് കടുവയെ പിടികൂടാൻ പ്രദേശത്ത് സ്ഥാപിച്ചിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക