16
Oct 2023
Fri
16 Oct 2023 Fri

നെയ്യാറ്റിൻകര: ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ നെയ്യാറ്റിൻകര ഓലത്താന്നി വിക്ടറി വി.എച്ച്.എസ് സ്കൂളിൽ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര എക്സൈസ് സി.ഐ ഷാജഹാൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോ​ഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാർഥികൾ പലപ്പോഴും ലഹരി ഉപയോ​ഗത്തിലേക്ക് കടക്കുന്നത് സുഹൃത്തുകൾ വഴിയാണ്. അതുകൊണ്ട് തന്നെ സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന നടത്തുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ ഇപ്പോൾ എക്സൈസ് വകുപ്പും പൊലീസ് വകുപ്പും സ്വീകരിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ പത്മകുമാർ ആർ ലഹരി വിരുദ്ധ മുഖ്യ സന്ദേശം നൽകി. യോഗവസാനം ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുകയുണ്ടായി.

വി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജി.എസ് ജ്യോതികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷിബു , പ്രേംലാൽ ഇ. (എംഎഒ നെയ്യാറ്റിൻകര) ഡോ ആലീഫ് ഖാൻ എച്ച്.ആർ. എഫ് പ്രസിഡന്റ് തിരുവനന്തപുരം , രാജീവ് ഡി . (സ്കൂൾ മാനേജർ , വി.വി.എച്ച്.എസ്.എസ്), ഐശ്വര്യ എസ് .എ . (വാർഡ് കൗൺസിലർ), കെ. പ്രതാപൻ (പിറ്റിഎ പ്രസിഡന്റ്), സജിൽ ലാൽ (എച്ച്.ആർ.എഫ് ജനറൽ സെക്രട്ടറി തിരുവനന്തപുരം), നടരാജ് എസ് (എച്ച്.ആർ.എഫ് .ഓർഗനൈസർ, അനിൽ നെടിയാംകോട് ( എച്ച്.ആർ.എഫ് വൈസ് പ്രസിഡന്റ്, മറ്റു എച്ച്.ആർ.എഫ് ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.