29
Apr 2026
Wed
29 Apr 2026 Wed
husband arrested for killing wife in Ponnani

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തല്‍. രായിമരക്കാര്‍ വീട്ടില്‍ മുഹമ്മദ് ആണ് ഭാര്യ ഫാത്തിമ (22)യെ കൊലപ്പെടുത്തിയത്. മുഹമ്മദിനെ പോലീസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് യുവാവിനെ പിടികൂടിയത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുളള ശ്രമത്തിലായിരുന്നു മുഹമ്മദെന്ന് പോലീസ് പറഞ്ഞു. ഫാത്തിമയിലുള്ള സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതി പോലീസിനോടു വെളിപ്പെടുത്തി.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ രാത്രി പത്തോടെ യുവതിയെ കണ്ടിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രദേശത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയായിരുന്നു. ഇതിനിടെയാണ് പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്ക് പരിസരത്തു നിന്നു പ്രതിയെ കണ്ടെത്തിയത്.

ALSO READ: 17കാരിയെ ഹോട്ടലില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഫിറോസ് ഖാനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി ഭാര്യ സജ്‌ന