29
Apr 2026
Wed
29 Apr 2026 Wed
Sajna reveals seious allegation against Firoz Khan

മുന്‍ ടെലിവിഷന്‍ താരവും ബിഗ് ബോസ് മല്‍സരാര്‍ഥിയുമായ ഫിറോസ് ഖാനെതിരേ ഗുരുതരമായ വെളിപ്പെടുത്തലുമായി രണ്ടാം ഭാര്യ സജ്‌ന രംഗത്ത്. മകളുടെ പ്രായമുള്ള 17കാരിയെ ഹോട്ടലില്‍ കൊണ്ടുപോയി ഉപയോഗിച്ചുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണമാണ് സജ്‌ന വീഡിയോയിലൂടെ നടത്തിയിരിക്കുന്നത്. ഇരുവരും നാളുകളായി അകന്നുകഴിയുകയാണ്. തങ്ങള്‍ തമ്മിലുള്ള കുടുംബജീവിതത്തിനിടെ സജ്‌ന അന്തര്‍ദേശിയ പുരസ്‌കാരം നേടിയ മലയാളിയുമായുള്ള ബന്ധത്തില്‍ ഗര്‍ഭം ധരിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ഫിറോസ് ഖാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിയത്. ഈ ആരോപണം ഫിറോസ് ഖാന്‍ നിരവധി തവണ ഉയര്‍ത്തി രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായ പുറത്തുവിട്ട വീഡിയോയിലാണ് സജ്‌ന നടത്തിയ ഗുരുതര വെളിപ്പെടുത്തലുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമ്പത്തികമായി തന്നെ തകര്‍ക്കുകയും തന്റെ പേരിലുള്ള വസ്തുവകകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഫിറോസ് ഖാന്‍ തന്നെയോ തന്റെ മക്കളെയോ കൊല്ലാന്‍ പോലും മടിക്കാത്ത ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയാണെന്നും സജ്ന ആരോപിച്ചു.
തന്റെ മക്കളുടെ ഭാവിക്കും അന്തസ്സിനും വേണ്ടി നടത്തുന്ന ഈ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ക്കൊപ്പം നീതിപീഠവും കൂടെയുണ്ടാകണമെന്ന് സജ്ന വീഡിയോയില്‍ ആവശ്യപ്പെട്ടു. അവരും(ഫിറോസ് ഖാന്റെ ആദ്യ ഭാര്യ) പേടിച്ചാണ് ജീവിക്കുന്നത്. ഞാന്‍ അനുഭവിക്കുന്ന അതേ പീഡനമാണ് അവരും അനുഭവിച്ചത്. ആ കുഞ്ഞിന് 17 വയസ്സായി. ഒരു തരി സ്വര്‍ണം പോകട്ടെ ഒരു മിഠായി പോലും മേടിച്ചിട്ടില്ല. ഇവരും പറയുന്നത് അവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്നാണ്. അപ്പോള്‍ എന്റെ വിവാഹവും നിയമവിരുദ്ധമാണ്. ഇവന്‍ ഇത്രയും ദ്രോഹം ചെയ്തതുപോരെ.

പ്രശ്‌നങ്ങള്‍ തുടങ്ങാന്‍ കാരണം എനിക്കുള്ള അഞ്ചു സെന്റ് സ്ഥലവും വീടുമാണ്. ആ വസ്തു അവന്റെ പേരിലോട്ട് എഴുതിക്കൊടുത്താല്‍ എനിക്ക് വിവാഹമോചനം തരാം എന്നാണ് പറയുന്നത്. അത് പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് എന്റെ കുഞ്ഞുങ്ങളുണ്ട്. എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളത് നിങ്ങള്‍ക്ക് അടിച്ചുപൊളിക്കാന്‍ തരാന്‍ പറ്റില്ല. ആ വീട് ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. എന്റെ പേരില്‍ ആ വീടിന് 15 ലക്ഷം രൂപ ലോണ്‍ എടുത്തിട്ടുണ്ട്. അത് ലാപ്സ് ആയി കിടക്കുകയാണ്. കൂടാതെ ഒരു ക്രെഡിറ്റ് കാര്‍ഡ് എന്റെ തലയിലാക്കി. അവന് ഞാന്‍ ഗിഫ്റ്റ് ആയി കൊടുത്ത ബുള്ളറ്റിന്റെ തിരിച്ചടവും എന്റെ തലയിലായി. എന്റെ സിബില്‍ സ്‌കോര്‍ പോയി, ഇപ്പോള്‍ എനിക്ക് ഒരു പേഴ്‌സണല്‍ ലോണ്‍ പോലും എടുക്കാന്‍ പറ്റാത്ത രീതിയിലാണ് എന്നെ കുരുക്കി ഇട്ടിരിക്കുകയാണ്.

ഇത്രയും കാലം ഞാന്‍ സഹിച്ച് സഹിച്ച് ഇവിടെ വരെ എത്തി. ഇനി എനിക്ക് സഹിക്കാന്‍ വയ്യ. എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചതാണ്. എന്റെ രണ്ട് കുഞ്ഞുങ്ങളെ നോക്കേണ്ടത് ഞാനാണ്. എന്റെ മോന്‍ ഇന്നലെ ഇവനെ വിളിച്ചു പറഞ്ഞു, പപ്പാ ഉമ്മയുടെ ഇങ്ങനെയുള്ള വിഡിയോകള്‍ ഒന്നും ഇടല്ലേ, ഉമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ പപ്പയോട് മിണ്ടില്ലെന്ന്.
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മോനെ എല്ലാവരും കൂടി കളിയാക്കുകയാണ്. എന്നിട്ടും ഇവന്‍ വീണ്ടും ഈ ആക്ഷന്‍ വിഡിയോ കാണിക്കുന്നു. അത് ആര്‍ക്കും കാണിക്കാം ഫിറോസ് ഖാനേ. എന്റെ കൈയില്‍ തെറ്റുണ്ടെങ്കില്‍ ഞാന്‍ നിയമത്തിന് മുന്നില്‍ പോകില്ലായിരുന്നു. ഇയാളുടെ ആദ്യ ഭാര്യയെയും അയാള്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ട്. അവര്‍ക്ക് മീഡിയയില്‍ വന്ന് സംസാരിക്കാന്‍ പേടിയാണ്, കാരണം അവരുടെ ഫാമിലി അത്രയും റെപ്യൂട്ടഡ് ആണ്.

150 പവനിലധികം അവര്‍ക്ക് നഷ്ടമായിട്ടും അവര്‍ സഹിച്ചു നില്‍ക്കുകയാണ്. ഞങ്ങള്‍ രണ്ട് പെണ്ണുങ്ങള്‍ ഇതിനകത്ത് കിടന്ന് പീഡനം അനുഭവിക്കുകയാണ്. ഇയാളുടെ കണ്ണില്‍ ഞങ്ങള്‍ വെറും മോശക്കാരികള്‍, വേശ്യകള്‍, തെണ്ടികള്‍. പക്ഷേ ഈ ഞങ്ങള്‍ തന്നെയല്ലേ കഷ്ടപ്പെട്ട് രണ്ട് കുഞ്ഞുങ്ങളെ നോക്കുന്നത്? സഹികെട്ടാണ് ഇതൊക്കെ പറഞ്ഞുപോകുന്നത്.

എന്റെ ജീവിതത്തില്‍ ആരൊക്കെ വന്നാലും ഇവനെന്താണ്. ഇവനെന്താണ് പ്രശ്‌നം. ഇവന്‍ കാണിച്ചു കൂട്ടുന്ന പോക്രിത്തരങ്ങള്‍ വേറെ. എനിക്ക് ഒരാള്‍ ഒരു വിവരം തന്നിട്ടുണ്ട്, അത് ഞാന്‍ വിളിച്ചു തിരക്കി. അതൊരു മൈനര്‍ കേസാണ്. സ്വന്തം മകളുടെ പ്രായമുള്ള, 17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലില്‍ കൊണ്ടുപോയി ഇവന്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രേമമെന്ന് പറഞ്ഞ് നടിച്ചാണ് ആ കുഞ്ഞിനെ ചതിച്ചത്. ആ കുഞ്ഞ് എന്നോട് റിക്വസ്റ്റ് ചെയ്യുകയാണ്, ‘ഇത്താ എന്റെ പേര് ഇതിനകത്ത് എടുത്തിടല്ലേ, എനിക്ക് കല്യാണം കഴിക്കാനുള്ളതാണ്’ എന്ന്. അതുകൊണ്ട് ഞാന്‍ അത് പറയുന്നില്ല. ഫിറോസിന്റെ മകളെ സ്വന്തം മകളായാണ് കാണുന്നത്. അതുപോലെ ഈ കുട്ടിയെയും മകളായി തന്നെയാണ് കാണുന്നത്. അതേ പ്രായമുള്ള കുട്ടി എന്നോട് അപേക്ഷിക്കുകയാണ്. പക്ഷേ നിയമപരമായി ഞാന്‍ മൂവ് ചെയ്യുന്നുണ്ട്. ഇവന്റെ ഈ സ്വഭാവം ലോകം അറിയണം. എനിക്കും കുഞ്ഞിനും ഇനി നാണക്കേട് നോക്കിയിട്ട് കാര്യമില്ല.

അതുപോലെ തന്നെ ഒരു ബിഗ് ബോസ് കണ്ടസ്റ്റന്റിന്റെ കൂടെ ബംഗളൂരില്‍ ലഹരി ഉപയോഗിച്ച് ഹോട്ടല്‍ റൂം എടുത്ത് അര്‍മാദിച്ച കാര്യമുണ്ട്. ഞാന്‍ ആ പെണ്‍കുട്ടിക്ക് മെസേജ് അയച്ചിട്ടുണ്ട്. പുള്ളിക്കാരി മാപ്പ് പറയുന്നില്ലെങ്കില്‍ ആ ബിഗ് ബോസ് കണ്ടസ്റ്റന്റ് ആരാണെന്ന് ഞാന്‍ വെളിപ്പെടുത്തും. മറ്റൊരു ആയുര്‍വേദ ഡോക്ടറെ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് ശാരീരികമായി ഉപയോഗിച്ച ശേഷം ചതിച്ച കാര്യവുമുണ്ട്. ഷിയാസ് കരീമിന്റെ കേസില്‍ വന്ന ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ക്ക് അഫയര്‍ ഉണ്ടായിരുന്നു. അതും ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികളുമായി ഇയാള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, ചതിച്ചിട്ടുണ്ട്. ഞങ്ങള്‍ മാറി നിന്നിട്ടും അയാള്‍ വിവാഹമോചനം തരുന്നില്ല. നിയമപരമായല്ല എന്നെ വിവാഹം ചെയ്തിരിക്കുന്നത്. അതൊക്കെ ഇനി നിയമപരമായി നടക്കട്ടെ. ഇയാള്‍ പലരെയും വിളിച്ച് പൈസയ്ക്ക് വേണ്ടി ഭീഷണിപ്പെടുത്തുന്നുണ്ട്. ഒരു മീഡിയക്കാരനും ഇയാളോടൊപ്പമുണ്ട്. ഇതെല്ലാം ആറു മാസം മുന്‍പേ പ്ലാന്‍ ചെയ്തതാണ്, ഇവരുടെ ഇടയില്‍ പ്രശ്‌നമുണ്ടാക്കി ഇതൊക്കെ ചെയ്യണമെന്ന്. ഒരു സുഹൃത്ത് തന്നെയാണ് തെളിവ് സഹിതം ഇതെല്ലാം പറഞ്ഞുതന്നത്.

ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ല. ‘നിന്നെ വെട്ടിക്കൊല്ലും’ എന്ന് അയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു. എനിക്ക് ജീവിക്കണം. വേണ്ട വേണ്ട എന്ന് വച്ചിട്ടും ഫിറോസ് ഖാന്‍ തന്നെയാണ് ഇതെല്ലാം പറയിപ്പിച്ചത്. ഉര്‍വശീശാപം ഉപകാരം എന്നു പറയുന്നതുപോലെ ഇത്രയും വൈറല്‍ ആയത് ഒരുപക്ഷേ എല്ലാത്തിന്റെയും അവസാനമാകട്ടെ. എനിക്ക് ഒരു സ്വാതന്ത്ര്യം വേണം. എന്നെയും എന്റെ കുഞ്ഞുങ്ങളെയും അയാളുടെ ആദ്യ ഭാര്യയെയും ഈ പീഡനത്തില്‍ നിന്ന് രക്ഷിക്കണം. നിയമം ഞങ്ങള്‍ക്ക് വേണ്ടി ഇടപെടണം. എന്റെ കൈയില്‍ കള്ളത്തരമില്ലാത്തതുകൊണ്ടാണ് ഞാന്‍ നിയമപരമായി മുന്നോട്ട് പോകുന്നത്.

ഇയാളുടെ പീഡനത്തില്‍ പേടിച്ചാണ് ജീവിക്കുന്നത്. ഞാന്‍ പറയുന്നതൊന്നും കള്ളത്തരമല്ല. എന്റെ കൈയില്‍ തെറ്റുണ്ടെങ്കില്‍ നിയമപരമായി പോകേണ്ട കാര്യമില്ലല്ലോ? മൈനര്‍ പെണ്‍കുട്ടിയുടെ കാര്യം വരെ ഞാന്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് സത്യമാണോ എന്നത് നിയമപരമായി തന്നെ കണ്ടുപിടിക്കട്ടെ. അയാളെ നല്ല കുഞ്ഞിനെപ്പോലെ തലയില്‍ കൊണ്ടുനടക്കാന്‍ വയ്യ, എനിക്ക് എന്റെ മകനുണ്ട്. ഇങ്ങനെ നീറി നീറി ചാവുന്നതിനേക്കാള്‍ നല്ലത് അന്തസ്സായി മരിക്കുന്നതാണ്. ഇനി ഞാന്‍ ഒരു വിഡിയോയുമായി വരില്ല. ദയവുചെയ്ത് ഒരു പെണ്ണിനെ വലിച്ചു കീറരുത്. ന്യായത്തിന് കൂടെ നില്‍ക്കുക, പ്ലീസ്. ഇതിനുശേഷം വേറെ വൃത്തികെട്ട വീഡിയോയുമായാകും അയാള്‍ വരുക. മാധ്യമങ്ങള്‍ സത്യാവസ്ഥ മാത്രം വിളിച്ചു പറയണമെന്നും സജ്‌ന പറഞ്ഞു.

ALSO READ: ഉപ്പളയില്‍ വാഹനത്തില്‍ നിന്ന് 50 ലക്ഷം രൂപ കവര്‍ന്ന പ്രതി പിടിയില്‍