22
May 2026
Fri
22 May 2026 Fri
husband attack wife

ഈരാറ്റുപേട്ട: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ആസിഡൊഴിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കല്‍ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവ് ജോണ്‍ (47) നെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഈ സമയം വീട്ടില്‍ ആരും ഇല്ലായിരുന്നു. ജോണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാലാമണിയുടെ സംസ്‌ക്കാരം നടത്തി. കര്‍ട്ടന്‍ തൊഴിലാളിയാണ് ജോണ്‍. ബാലാമണി ഈരാറ്റുപേട്ടയിലെ സ്വകാര്യ തയ്യല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. മക്കള്‍: സജോ, സോന.

Husband arrested for the death of ladies murder case