കാസര്‍കോട്: കാസര്‍കോട് ചിറ്റാരിക്കാലില്‍ ഭാര്യക്കും മകനും നേരെ ആസിഡ് ബോള്‍ ആക്രമണം നടത്തിയ പിതാവ് അറസ്റ്റില്‍. പി.വി.സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകന്‍ സിദ്ധുനാഥിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ ആശ ഓടിമാറിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കുടുംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ വീട്ടില്‍ വച്ചാണ് സംഭവം ഉണ്ടായത്.
|
ഐസ് ക്രീം എന്ന വ്യാജേന ബോള്‍ ഐസ്‌ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. എന്നാല്‍ ഉന്നംതെറ്റി ആസിഡ് മകന്റെ മേല്‍ പതിക്കുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ വീട്ടില്‍ വച്ചാണ് സംഭവം. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ സംശയമാണെന്നും പൊലീസ് പറഞ്ഞു. ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് പതിവായി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.
husband arrested for to wife
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





