16
Sep 2026
Wed
16 Sep 2026 Wed

അവിഹിതബന്ധം ആരോപിച്ച്‌ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ആണ് സംഭവം.
ഇസ്ലാംനഗർ തിലിയ മേഖലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന നഗ്‌മ (28) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പർവേസ് കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം കഴുത്തറുത്തെന്നാണ് പോലീസ് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

12 വർഷം മുമ്പാണ് പർവേസും നഗ്‌മയും വിവാഹിതരായത്. കുടുംബസ്വത്ത് വിഭജിച്ചതിനെ തുടർന്ന് പർവേസ് പൈതൃകവീട് വിറ്റിരുന്നു. തുടർന്ന് ഒന്നര മാസമായി ഇരുവരും ഹർദോയിലെ വാടകവീട്ടിലായിരുന്നു താമസം. ഭാര്യ മറ്റൊരാളുമായി ബന്ധം പുലർത്തുന്നതായും ഫോണിൽ സംസാരിക്കുന്നതായും പർവേസ് സംശയിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെച്ചൊല്ലി ഇരുവരും പതിവായി വഴക്കിട്ടിരുന്നു.

സെപ്റ്റംബർ ഒൻപതിന് രാത്രി നഗ്‌മ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പർവേസ് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തി പോസ്റ്റുമോർട്ടത്തിനായി മാറ്റി. പർവേസിനെ അറസ്റ്റ് ചെയ്ത പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു.
അതേസമയം, നഗ്‌മയെ ഭർത്താവ് കഴിഞ്ഞ ഒരാഴ്ചയായി ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി സഹോദരി സബ്ബോ ആരോപിച്ചു. കഴുത്തറുക്കുമെന്ന് പർവേസ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും സബ്ബോ പറഞ്ഞു. ഭർത്താവിന്റെ അമ്മയും സഹോദരിമാരും നഗ്‌മയെ ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചു.

കൊലപാതകത്തിന് മൂന്ന് നാല് ദിവസം മുമ്പ് നഗ്‌മയെ കൊല്ലുമെന്നും കഴുത്തറുക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ സയീദയും ആരോപിച്ചു. സംഭവത്തിൽ ഭർത്താവിന്റെ അമ്മയ്ക്കും മൂന്ന് സഹോദരിമാർക്കും പങ്കുണ്ടോയെന്നതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.

ALSO READ:കോൺ​​ഗ്രസ് നേതാക്കളടക്കം 29 പേർ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണക്കേസിൽ 10 പ്രതികൾക്ക് വധശിക്ഷ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക