മസ്‌കത്ത്: നാട്ടിലേക്ക് പോകാന്‍ ടിക്കറ്റിന് പണമില്ലാതെ പ്രവാസികള്‍ക്ക് പ്രവാസികള്‍ക്ക് സൗജന്യമായി ടിക്കറ്റ് ലഭ്യമാക്കാന്‍ ഐസിഎഫ് ഒമാന്‍ പദ്ധതി. ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക പ്രയാസം നേരിടുന്നവര്‍ക്ക് ഐസിഎഫിന്റെ പ്രാദേശിക ഘടകങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. ( icf oman free ticket for expatriates )
|
ടിക്കറ്റെടുത്ത് നാട്ടില്‍ പോകുന്നതിന് സാമ്പത്തിക സാഹചര്യം ഇല്ലാതെ ദീര്‍ഘകാലമായി പ്രവാസ ലോകത്ത് കഴിയുന്നവര്‍ക്കും ജോലി തേടിയെത്തി ദുരിതത്തിലാവുകയും നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കും സൗജന്യ ടിക്കറ്റിന് അര്‍ഹതയുണ്ട്. രോഗികളായി നാട്ടിലേക്ക് മടങ്ങുന്ന സാമ്പത്തിക പ്രയാസമുള്ളവര്‍ക്കും ടിക്കറ്റിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകരുടെ സാഹചര്യങ്ങള്‍ വിശദമായി പഠിച്ചശേഷമാണ് ടിക്കറ്റ് നല്‍കുകയെന്നും ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





