25
Jun 2024
Fri
25 Jun 2024 Fri
idukki 10 year old hanged to death

ഇടുക്കിയില്‍ പത്തുവയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. പട്ടയക്കുടി ആനക്കുഴി സ്വദേശി തോട്ടത്തില്‍ അജിയുടെ മകന്‍ ദേവാനന്ദ് ആണ് മരിച്ചത്.(idukki 10 year old hanged to death)  വെണ്മണി സെന്റ് ജോര്‍ജ് യുപി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ആത്മഹത്യയ്ക്കുള്ള പ്രേരണ എന്താണെന്ന് വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാളിയാര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇടുക്കി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടന്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.