30
May 2023
Tue
30 May 2023 Tue

അബൂദബി: ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്താത്തതിനാല്‍ ഇടുക്കി കൊച്ചറ ചേറ്റുകുഴി സ്വദേശിയുടെ മൃതദേഹം അബൂദബിയിലെ മോര്‍ച്ചറിയില്‍. ചേറ്റുക്കുഴി പൂങ്കാവനം വീട്ടില്‍ സോമനാഥന്റെയും വിജയലക്ഷ്മിയുടെയും മകനായ പദ്മ കുമാറിന്റെ (56) മൃതദേഹമാണ് ഏറ്റുവാങ്ങാന്‍ ആളില്ലാത്തതിനാൽ 20 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.സന്ദർശക വിസയിലാണ് പദ്മ കുമാർ അബൂദബിയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബനിയാസിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവര്‍ 0582735444, 050 7928741 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അബൂദബിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.