01
Aug 2024
Sun
01 Aug 2024 Sun
Idukki native expatriate drown in Dubai while rescuing friend

ദുബൈയിൽ തിരയിൽ പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച ഇടുക്കി സ്വദേശി ദുബൈയിൽ മുങ്ങിമരിച്ചു. ഇടുക്കി ഏലപ്പാറ ബഥേൽ ഹൗസിൽ ആബേലിൻ്റെയും അനിമോളുടെയും മകൻ അനിൽ(30) ആണ് മരിച്ചത്. ദുബൈ മംസാർ ബീച്ചിൽ ഞായർ പുലർച്ചെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അൽഖൂസിലെ സ്റ്റീൽ വർക് ഷോപ്പിൽ മെഷീൻ ടൂൾ ഓപറേറ്ററായ അനിലും മൂന്ന് കൂട്ടുകാരും ശനി രാത്രിയാണ് മംസാർ ബീച്ചിൽ എത്തിയത്. ഞായർ അവധിയായതിനാൽ നാലു പേരും രാത്രി ബീച്ചിൽ തന്നെ സമയം ചെലവഴിക്കുകയും പുലർച്ചെ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ഒരാൾ തിരയിൽപ്പെട്ടപ്പോൾ അനിൽ ഇയാളെ രക്ഷിക്കാൻ ശ്രമിക്കുകയും തിരയിൽപ്പെടുകയായിരുന്നു.

ഉടൻ സ്ഥലത്തെത്തിയ കോസ്റ്റ് ​ഗാർഡും പോലീസും ചേർന്ന് അനിലിനെ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. ദുബൈ പോലീസ് മോർച്ചറിയിലുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.