26
Mar 2024
Sat
26 Mar 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കൊച്ചിയിൽ ഹോംസ്റ്റേയുടെ മറവിൽ വൻതോതിൽ അനാശാസ്യ കേന്ദ്രം നടത്തുന്നു. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് സ്ത്രീകളടക്കം 13 പേരാണ് പിടിയിലായത്. കൊച്ചിയിലെ കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പ്. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

അനാശാസ്യകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഒൻപതു മാസമായതായി പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നാണ് യുവതികളെ ഇവിടേക്ക് എത്തിച്ചത്. പിടിയിലായവരെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.