02
Apr 2023
Wed
02 Apr 2023 Wed

ദുബയ്: ഇമ മഞ്ചേരി ഗ്ലോബല്‍ തലശ്ശേരി റസ്റ്റോറന്റില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഇമ മഞ്ചേരി ഗ്ലോബല്‍ പ്രസിഡന്റ് സലീം കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശിവന്‍ സ്വാഗതമാശംസിച്ചു. നൗഷാദ് സ്‌പോട്ട്, കലാം ഡൈവ് ടെക്ക്, അബ്ദുള്‍ റഹ്‌മാന്‍ ഇസിഎച്ച്, ഷമീല്‍, അരുണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മജീദ് പന്തല്ലൂര്‍ റമദാന്‍ മാസത്തെക്കുറിച്ച് പ്രഭാഷണം നടത്തി.സതീഷ് ചൂണ്ടയില്‍, പി പി കുഞ്ഞിമുഹമ്മദ് ഇരുമ്പുഴി, അഡൈ്വസറി അംഗങ്ങള്‍ ജമാലുദ്ധീന്‍ കെ എം, സുരേഷ് ചൂണ്ടയില്‍, ട്രസ്റ്റ് സെക്രട്ടറി ഫൈസല്‍ ബാബു, വര്‍ക്കിങ് പ്രസിഡന്റ് ഷമീം കൊല്ലപ്പറമ്പില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി റഹിസ്, വൈസ് പ്രസിഡന്റുമാരായ അസ്‌കര്‍ പി, റമിസ്, സാദിഖ് കെ എം, ജോയന്റ് സെക്രട്ടറിമാരായ ഫിറോസ് എ പി, രാജേഷ്, ഓഡിറ്റര്‍ ഷിജില്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അലിക്കുട്ടി കീര്‍ത്തിയില്‍, മീഡിയ മാനേജര്‍ റംഷി പി, ഷാഹുല്‍, ഇബ്രാഹിം പന്തല്ലൂര്‍, റിജാസ്, ഷാമില്‍, ജംഷീര്‍,സജിം, തുടങ്ങിയവര്‍ സംസാരിച്ചു.

ഇമ എക്‌സിക്യൂട്ടീവ് അംഗങ്ങളും, എഫ്‌സി ഫുട്‌ബോള്‍ അംഗങ്ങളും, മറ്റു അതിഥികളും സ്ത്രീകളും, കുട്ടികളും ചേര്‍ന്ന വിരുന്ന് ട്രഷറര്‍ ഷൗക്കത്ത് പിഎമ്മിന്റ നന്ദിയോടെ സമാപിച്ചു.