08
Apr 2024
Tue
08 Apr 2024 Tue
gaza massacre

ഗസ: വടക്കന്‍ ഗസയില്‍ ഇസ്രായേല്‍ ക്രൂരതയുടെ നേര്‍സാക്ഷ്യമായി കൂട്ടക്കുഴിമാടങ്ങള്‍. ആശുപത്രിയിലുള്ള രോഗികളെ ഉള്‍പ്പെടെ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടിയതിന്റെ തെളിവുകള്‍ പുറത്തുവന്നു. (In Gaza, the sick were massacred and buried; Two graves were found ). ഗസ ആരോഗ്യ മന്ത്രാലയവും സിവില്‍ ഡിഫന്‍സ് സേനയും നടത്തിയ പരിശോധനയില്‍ അല്‍ഷിഫ ആശുപത്രിയിലും ബെയ്ത്ത് ലാഹിയയിലുമാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയത്. അല്‍ഷിഫയിലെ കുഴിമാടത്തില്‍ ഒമ്പത് മൃതദേഹങ്ങളാണുണ്ടായിരുന്നത്. മൃതദേഹങ്ങളില്‍ മിക്കതും അഴുകിയിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്തിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് കൂട്ടിയിട്ടതെന്നാണ് നിഗമനം. കൊല്ലപ്പെട്ടവരിലും കുഴിച്ചു മൂടിയവരിലും ചിലര്‍ ആശുപത്രിയിലുണ്ടായിരുന്ന രോഗികളാണ്. ഇതിന്റെ തെളിവായി മൃതദേഹങ്ങളില്‍ ബാന്‍ഡേജുകളടക്കം ഉണ്ടായിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചു.

ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നില്‍ ചിലര്‍ കൊല്ലപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരെ കൊന്നു കുഴിച്ചുമൂടുന്നത് കണ്ടതായി മെഡിക്കല്‍ സ്റ്റാഫും അറിയിച്ചു. വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയയില്‍ ജീര്‍ണ്ണിച്ച 20 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അല്‍സാഫ് കുടുംബത്തിന്റേതാണെന്നും നാല് മാസം മുമ്പ് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിനിടയിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക