18
Feb 2024
Tue
18 Feb 2024 Tue

അബുദാബി: UAE യിൽ ഉളള പ്രവാസികൾ സൂക്ഷിക്കുക, കാരണം VPN നിയമം കർക്കശമാക്കിയതിനാൽ അത് ലംഘിച്ചാൽ ലഭിക്കുക കനത്ത ശിക്ഷ.
യുഎഇയില്‍ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയെന്ന് സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷ വിദഗ്ധന്‍ മുഹമ്മദ് അല്‍ കുവൈത്തി അണ് അറിയിച്ചത്. വിപിഎന്‍ ഉപയോഗിക്കുന്നതിന് യുഎഇയില്‍ അനുമതിയുണ്ടെങ്കിലും ദുരുപയോഗം തടയുന്നതിനെതിരെ നടപടിയെടുക്കുന്നത് പ്രധാനമാണെന്നും അധികൃതര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിപിഎന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് തടവിനു പുറമേ 5 ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഐപി അഡ്രസ് ഒളിപ്പിച്ച് സര്‍ക്കാര്‍ നിരോധിച്ച സൈറ്റുകളില്‍ പ്രവേശിച്ച് കുറ്റകൃത്യം നടത്തുക, വിഡിയോ കോള്‍ ചെയ്യുക, ഗെയിം കളിക്കുക, സൈബര്‍ തട്ടിപ്പ് നടത്തുക എന്നിവയെല്ലാം നിയമലംഘനമായി കണക്കാക്കുമെന്നും മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു.

നാല് വര്‍ഷത്തിനിടെ 2023ലാണ് ഏറ്റവും കൂടുതല്‍ പേര്‍ (61 ലക്ഷം) വിപിഎന്‍ ഡൗണ്‍ലോഡ് ചെയ്തത്. 2022നെക്കാള്‍ 18.3 ലക്ഷം കൂടുതലാണിത്. കോവിഡ് മഹാമാരിക്കിടെ 2020ല്‍ 60.9 ലക്ഷം പേര്‍ വിപിഎന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക